Breaking News

ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം, യാത്ര ചരക്ക് വിമാനങ്ങള്‍ നിര്‍ത്തില്ല ഖത്തര്‍ എയര്‍വേയ്സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം, യാത്ര ചരക്ക് വിമാനങ്ങള്‍ നിര്‍ത്തില്ലെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. ഇന്തോ ഖത്തര്‍ ബന്ധത്തിന്റെ ഊഷ്മളതയും ആവേശവും ഉള്‍കൊള്ളുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ പ്രസ്താവനക്ക് വന്‍ പ്രതികരണം.

കോവിഡ് -19 രാജ്യത്ത് വന്‍തോതില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഇന്ത്യയിലേക്കുള്ള യാത്രാ-ചരക്ക് പ്രവര്‍ത്തനം തുടരുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ഇന്ത്യക്ക് നമ്മുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിനാല്‍ യാത്ര ചരക്ക് വിമാനങ്ങള്‍ നിര്‍ത്താതെയാണ് ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഞങ്ങള്‍ ഈ മഹത്തായ രാഷ്ട്രത്തോട് ഐക്യദാര്‍ഡ്യം പുലര്‍ത്തുന്നത്, ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button
error: Content is protected !!