Breaking News

ഖത്തറില്‍ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മുല്ലക്കൊടി സ്വദേശി കിഴക്കേടത്ത് വടക്കേ പുരയില്‍ നൗഷാദ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു.

ദോഹയില്‍ മതാര്‍ ഖദീമില്‍ താമസ സ്ഥലത്തിനടുത്ത് കൂട്ടുകാരുമായി വ്യാഴായ്ച്ച രാത്രി സംസാരിച്ചിരിക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയില്‍ നിയന്ത്രണം വിട്ട് വന്ന നിസ്സാന്‍ പെട്രോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാറിനും ഭിത്തിക്കും ഇടയില്‍ കുടുങ്ങിയ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ ആംബുലന്‍സ് എത്തി ഹമദ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നാണ് (വെള്ളിയാഴ്ച) മരണം സ്ഥിരീകരിച്ചത്. പത്തു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്

മുല്ലക്കൊടി പരേതനായ ആര്‍. പി. ആദം കുട്ടിയുടെയും കെ വി ഖദീജയുടെയും മകനാണ്. റഹീനയാണ് ഭാര്യ. അഫ്‌ന ഷെറിന്‍ ഏക മകളാണ് .

മയ്യത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ് എന്ന് കെ.എം. സി.സി.അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.