Breaking News

ഖത്തറിലെ ഐ.സി.ബി.എഫ് മുഖേന ഇന്ത്യക്ക് വീണ്ടും ഓക്‌സിജന്‍ സിലിണ്ടറുകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഐ.സി.ബി. എഫ് മുഖേന ഇന്ത്യക്ക് വീണ്ടും ഓക്‌സിജന്‍ സിലിണ്ടറുകള്‍. കോവിഡ് പ്രതിസന്ധിയില്‍ ഓക്‌സിജന്‍ ക്ഷാമമനുഭവിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തിരമായി സഹായമെത്തിക്കുന്നതിനുള്ള ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശ്രമഫലമായി ഐ.സി.ബി. എഫ് സമാഹരിച്ച 42 ലിറ്ററിന്റേയും 50 ലിറ്ററിന്റേയും 232 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍. എസ്. തര്‍ക്കാശില്‍ കയറ്റി അയച്ചതായി ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.


ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് ഐ.സി.ബി. എഫ് മുഖേന ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയക്കുന്നത്.