ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ മുന്നൂറിന് താഴെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ മുന്നൂറിന് താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14882 പരിശോധനകളില്‍ 113 യാത്രക്കാര്‍ക്കകം 299 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 186 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലായിരുന്ന 46, 61, 86 വയസ്സ് പ്രായമുള്ള മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 547 ആയി.
354 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 3899 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 262 ആയി. 5 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 154 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
