Breaking News

ഖത്തറില്‍ ഇന്ന് 156 കോവിഡ് രോഗികള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്ന് ആശ്വാസദിനമാണ്. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 13290 പരിശോധനകളില്‍ 58 യാത്രക്കാര്‍ക്കടക്കം 156 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 98 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം ബാധിച്ചത്.
ചികിത്സയിലായിരുന്ന 53, 56 വയസ് പ്രായമുള്ള രണ്ട് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 554 ആയി.
337 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 3771 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 234 ആയി. 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 133 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!