Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടുന്നു, നിരവധി പേര്‍ അറസ്റ്റില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നിരന്തരമായ ബോധവല്‍ക്കരണവും നടപടികളും തുടരുന്നതിനിടയിലും ഖത്തറില്‍ ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കൂടുന്നു. കഴിഞ്ഞ ദിവസം നിരവധി പേരാണ് അറസ്റ്റിലായത്. വിവിധ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 616 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന്് 418 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 66 പേരെയും പാര്‍ക്കിലും കോര്‍ണിഷിലും കൂട്ടം കൂടിയതിന് 159 പേരേയും, അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടിയതിന് 6 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 5 പേരേയും ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് രണ്ട് പേരേയുമാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.