Breaking News

ഖത്തറില്‍ മൊത്തം കോവിഡ് രോഗികള്‍ മുവായിരത്തിന് താഴെയെത്തി, ഇന്ന് 192 രോഗികള്‍, 325 രോഗമുക്തര്‍, 1 മരണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ മൊത്തം കോവിഡ് രോഗികള്‍ മുവായിരത്തിന് താഴെയെത്തി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14911 പരിശോധനകളില്‍ 69 യാത്രക്കാര്‍ക്കടകം 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത് എന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ചികിത്സയിലായിരുന്ന 58 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ മൊത്തം മരണ സംഖ്യ 566 ആയി.

325 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2939 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 189 ആയി. 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 108 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.