Breaking News

ഖത്തറില്‍ ചൂട് കൂടുന്നു, ജൂണ്‍ 13 മുതല്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ചൂട് കൂടുന്നു, ജൂണ്‍ 13 മുതല്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ജൂണ്‍ 13 ഞായറാഴ്ച മുതല്‍ വകറയിലും ലുസൈലിലുമുള്ള ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകള്‍ വൈകുന്നേരം 4 മണി മുതല്‍ രാത്രി 12 മണി വരെയാണ് പ്രവര്‍ത്തിക്കുക. അവസാന എന്‍ട്രി രാത്രി 11 മണിക്കായിരിക്കും.

സെക്കന്റ് ഡോസ് മാത്രമാണ് ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ നല്‍കുന്നത്. പ്രത്യേകമായ അപ്പോയന്റ് ആവശ്യമില്ല. ആദ്യ ഡോസെടുത്ത് നിര്‍ണിത ദിവസം കഴിയുമ്പോള്‍ ഹാജറായാല്‍ മതിയെന്ന കാര്യം പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു.

ഖത്തറില്‍ ഇതുവരെ 302000 പേര്‍ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നാണ് സെക്കന്റ് ഡോസ് വാക്സിനെടുത്തത്.