Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പരേതനായ കുണ്ടുങ്ങല്‍ നാലകത്ത് ഉസ്മാന്‍ കോയയുടെ മകന്‍ അറബിന്റകം നിയാസ് (54) ആണ് മരിച്ചത്. കോവിക്കോട് മാത്തോട്ടം സ്വദേശിയാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു.

മുന്‍തസയിലെ ഓയിസ്റ്റര്‍ റസ്‌റ്റോറന്റ് ജീവനക്കാരനായിരുന്നു. രാവിലെ റസ്‌റ്റോറന്റിലേക്ക് ജോലിക്ക് വരുന്ന വഴി കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഒരാഴ്ചയോളമായി ആശുപത്രിയില്‍ ചികില്‍സിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.

കോഴിക്കോട് കുറ്റിച്ചിറ വലിയ മാപ്പിളകത്ത് സഹീറ ഭാനു വാണ് ഭാര്യ

അഫ്ലഹ് ഉസ്മാന്‍, അഫ്ഹാം നിയാസ്, അസ്സാംമൂസ നിയാസ് എന്നിവര്‍ മക്കളാണ് .

സലീം, റഷീദ് (ഖത്തര്‍),പരേതരായ സഫിയ, സുദാത്ത് എന്നിവര്‍ സഹോദരങ്ങളാണ്

കെ. എം. സി.സി. മയ്യിത്ത് പരിപാലന സമിതി അല്‍ ഇഹ്‌സാന്റെ ഒത്താശകളോടെ മയ്യിത്ത് ഇശാ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍ സ്ഥാനില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.