Breaking News

ഖത്തറിന് ഇന്നും ആശ്വാസ ദിനം, പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനം, പ്രതിദിന കോവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 18809 പരിശോധനകളില്‍ 35 യാത്രക്കാര്‍ക്കടക്കം 87 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 52 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം പകര്‍ന്നത് എന്നതും ആശ്വാസ വാര്‍ത്തയാണ്. 113 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1836 ആയി കുറഞ്ഞു.

ചികില്‍സയിലായിരുന്ന 61 കാരന്‍ മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 588 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 119 ആയി. മൂന്ന് പേരാണ് പുതുതായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 60 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

Related Articles

Back to top button
error: Content is protected !!