Breaking News

ലോക ലഹരി വിരുദ്ധ ദിനം നാളെ; വെബിനാറുമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി

വെര്‍ച്വല്‍ പെയിന്റിംഗ് എക്‌സിബിഷന്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ഇന്റര്‍സ്‌ക്കൂള്‍ ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സര വിജയികളുടെ പ്രഖ്യാപനവും

ദോഹ : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഖത്തര്‍ ഇന്റര്‍നാഷണല്‍ മലയാളിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ.

ഷെയര്‍ ഫാക്റ്റ്ട്‌സ് ഓണ്‍ ഡ്രഗ്‌സ്, സേവ് ലൈവ്‌സ് എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഖത്തര്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ചെയര്‍മാന്‍ ഡോ. എം.പി ഹസന്‍ കുഞ്ഞി, ഐ.സി.ബി.എഫ മെഡിക്കല്‍ അസിസ്റ്റന്റ്‌സ് & ഡൊമെസ്റ്റിക് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഹെഡ് രജനി മൂര്‍ത്തി, സിപ്രൊടെക് സി.ഇ.ഒ ജോസ് ഫിലിപ്പ്, എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി ഷാഫി ഹാജി, അബീര്‍ മെഡിക്കല്‍ സെന്റര്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ മിദ്‌ലാജ് നജ്മുദ്ധീന്‍, ഖത്തര്‍ ടെക് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹംസാസ് കെ.എം, ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇന്‍സിറ്റിയൂഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, എന്നിവര്‍ സംസാരിക്കും.

ലഹരി ഉപയോഗവും മാനസിക സമ്മര്‍ദ്ധവും എന്ന വിഷയത്തില്‍ ഡോ. ബിന്ദു സലീമും, ഹാബിറ്റ് അഡിക്ഷന്‍ എന്ന വിഷയത്തില്‍ മുഹമ്മദ് യാസിറും ക്ലാസെടുക്കും.

ചടങ്ങിനോടനുബന്ധിച്ച് ഇന്റര്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 19ന് ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനപ്രഖ്യാപനവും മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പെയിന്റിംഗുകള്‍ കോര്‍ത്തിണക്കിയ വെര്‍ച്വല്‍ പെയിന്റിംഗ് എക്‌സിബിഷനും നടക്കുമെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഫൗണ്ടറും സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു.

Related Articles

Back to top button
error: Content is protected !!