Breaking News

കതാറയില്‍ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് കഹ്‌റാമ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കതാറയില്‍ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) ഇലക്ട്രിക് കാറുകള്‍ക്കായുള്ള 19-ാം ചാര്‍ജിംഗ് സ്റ്റേഷനാണ് കതാറയില്‍ സ്ഥാപിച്ചത്.


180 കിലോവാട്ട് ശേഷിയുള്ള ചാര്‍ജിംഗ് സ്റ്റേഷനില്‍ നിന്ന്് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാം. 10 മിനിറ്റിനുള്ളില്‍ ഒരു കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള ഡയറക്റ്റ് കറന്റ് സംവിധാനമാണ് ഇവിടെയുള്ളതെന്ന് കഹ്‌റാമ പ്രസിഡന്റ് ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി പറഞ്ഞു. കഹ്‌റാമയും കതാറയും തമ്മിലുള്ള ഈ സഹകരണത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചുവരികയാണ്. അടുത്ത് തന്നെ 100 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു.