Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

സ്വന്തം ലേഖകന്‍

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ മടപള്ളി കോളേജിനടുത്ത് താമസിക്കുന്ന വെള്ളികുളങ്ങര കരുവാന്റവിട മുനീറാണ് മരിച്ചത്. 47 വയസ്സായിരുന്നു. കഴിഞ്ഞ 13 വര്‍ഷത്തോളമായി ഖത്തറില്‍ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ് യൂസുഫ്, മാതാവ് ജമീല കനാല്‍വ്യൂ, ഭാര്യ സബൂറ കുട്ടങ്ങരം, മുഹമ്മദ് റിസ്വാന്‍, റിസ ഫാത്തിമ മക്കളാണ് ഷാഹിദ, സക്കിര്‍, സവാഹിര്‍ സഹോദരങ്ങളാണ്.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ വൈകുന്നേരം എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ കമ്മിറ്റി അറിയിച്ചു.