Breaking News

ഖത്തറില്‍ ഇന്ന് 118 കോവിഡ് കേസുകള്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 118 കേവിഡ് കേസുകള്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 19583 പരിശോധനകളില്‍ 50 യാത്രക്കാര്‍ക്കടക്കം 118 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 68 പേര്‍ക്ക് മാത്രമാണ് സാമൂഹ്യ വ്യാപനത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

145 പേര്‍ക്കാണ് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1744 ആയി കുറഞ്ഞു. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. രാജ്യത്ത് മൊത്തം 588 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 99 ആയി. പുതുതായി രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 53 ആയി