Breaking News

ഗള്‍ഫില്‍ നിന്നുളളവര്‍ക്കേര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ശ്രീലങ്ക പിന്‍വലിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 6 ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നാളെ മുതല്‍ ജൂലൈ 13 വരെ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ശ്രീലങ്ക പിന്‍വലിച്ചു. ഇന്ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗള്‍ഫില്‍ നിന്നും വരുന്ന യാത്രക്കാരെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.

യാത്രക്കാര്‍ അംഗീകൃത മെഡിക്കല്‍ കേന്ദ്രങ്ങളില്‍ യാത്രയുടെ 96 മണിക്കൂര്‍ മുമ്പെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജറാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരിക ഉറപ്പുവരുത്തുന്നതിന് സര്‍ട്ടിഫിക്കറ്റില്‍ ബാര്‍ കോഡോ ക്യൂ.ആര്‍. കോഡോ ഉണ്ടായിരിക്കണം. ശ്രീലങ്ക ടൂറിസത്തിന്റെ ബയോ ബബിള്‍ റൂട്ടിലൂടെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്തവരായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകള്‍.

തിങ്കളാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ നൂറിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ആ ഉത്തരവാണ് ഇന്ന് തിരുത്തിയത്.