Breaking News

ഖത്തറില്‍ ചൂട് 49 ഡിഗ്രി വരെയെത്തി , ജാഗ്രത വേണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു. അതീവ ജാഗ്രത പാലിക്കുവാന്‍ നിര്‍ദേശം . ഇന്നലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് വരെയെത്തിയതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത. അതിനാല്‍ പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണം സൂര്യാഘാതം എന്നിവ സംബന്ധിച്ച് പ്രത്യേകം ജാഗ്രത വേണമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കി