Breaking News

പെരുന്നാള്‍ ആദ്യ ദിനം 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പെരുന്നാള്‍ ആദ്യ ദിനം 362 എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ . 5 റോഡപകടങ്ങടക്കം 139 പേരെയാണ് ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രികളിലെത്തിച്ചത്. അതീവ ഗുരുതരമായ കേസുകളൊന്നുമുണ്ടാവാതിരുന്നത് വലിയ ആശ്വാസമായി.
പെരുന്നാള്‍ തിരക്ക് പരിഗണിച്ച്് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകം എമര്‍ജന്‍സി കെയര്‍ സൗകര്യങ്ങളും ആംബുലന്‍സും ഒരുക്കി നിര്‍ത്തിയിരുന്നു.