Breaking News

എയര്‍ ബബിള്‍ കരാര്‍ ആഗസ്റ്റ് 31 വരെ നീട്ടി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഇന്ത്യയും ഖത്തറും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഖത്തറിലേക്കും ഖത്തര്‍ എയര്‍വെയ്‌സിന് ഇന്ത്യയിലേക്കുമുള്ള സര്‍വ്വീസുകള്‍ നിലവിലെ സ്ഥിതിയില്‍ തുടരാനാകും. ജൂണ്‍ അവസാനത്തില്‍ എയര്‍ ബബിള്‍ കരാര്‍ നീട്ടുന്നതിലുള്ള അനിശ്ചിതത്വം യാത്രയെ ബാധിച്ചിരുന്നു. പല വിമാനങ്ങളും മുടങ്ങുകയും പല യാത്രക്കാരും പല ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ജൂലൈ 1 വൈകുന്നേരത്തോടെയാണ് പ്രശ്‌നം പരിഹരിച്ചത്.