Breaking News

ഹൈജംപില്‍ ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് സ്വര്‍ണ്ണം

ദോഹ : ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഹൈജംപില്‍ ഖത്തറിന്റെ മുതാസ് ബര്‍ഷിമിന് സ്വര്‍ണ്ണം.
ഫൈനലില്‍ ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍മാര്‍കോയുമാണ് സ്വര്‍ണ്ണം പങ്ക് വെച്ചത്.

ഒളിമ്പിക്‌സില്‍ ഖത്തറിന്റെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. ഇന്നലെ ദാരദ്വാഹന മത്സരത്തില്‍ ഒളിമ്പിക്‌സിലെ റെക്കോര്‍ഡോടെ ഫാരിസ് ഇബ്‌റാഹീം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.