Breaking News

ഒളിമ്പിക്‌സ് ബീച്ച് വോളിബോളില്‍ ഖത്തറിന് വെങ്കല മെഡല്‍

റഷാദ് മുബാറക് : –

ദോഹ : ടോക്കിയോ ഒളിംപിക്‌സില്‍ ബീച്ച് വോളിബോള്‍ ജോഡികളായ ഖത്തറിന്റെ ഷെരീഫ് യൂനസും അഹമ്മദ് ടിജാനും വെങ്കല മെഡല്‍ നേടി. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ ലാത്വിയയുടെ മാര്‍ട്ടിന്‍സ് പ്ലാവിന്‍സിനെയും എഡ്ഗാര്‍സ് ടോക്‌സിനെയും ഏക പക്ഷീയമായ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബീച്ച് വോളിബോളിന്റെ ചരിത്രത്തിലെ ആദ്യത്തെ മെഡല്‍ ഖത്തര്‍ ടീം സ്വന്തമാക്കിയത്.

ഇതോടെ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിക്കൊണ്ട് ഖത്തറിന്റെ ജൈത്രയാത്രക്ക് വിരാമമായി. ഇന്ന് രാത്രി 8:30 ന് ഖത്തറില്‍ തിരിച്ചെത്തുന്ന ടീമിന് കാണികളുടെ വമ്പന്‍ സ്വീകരണം ആണ് പ്രതീക്ഷിക്കുന്നത്.