Breaking News

ഖത്തറില്‍ 73.7 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു, രാജ്യം അതിവേഗം സാമൂഹ്യ പ്രതിരോധത്തിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറിലെ അര്‍ഹരായ ജനസംഖ്യയില്‍ 73.7 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുമെടുത്ത് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യം അതിവേഗം സാമൂഹ്യ പ്രതിരോധത്തിലേക്ക് (ഹേഡ് ഇമ്മ്യൂണിറ്റി) നീങ്ങുകയാണ്. 80 ശതമാനം പേരും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതോടെയാണ് സാമൂഹ്യ പ്രതിരോധ ശേഷിയിലേക്ക് എത്തുക.

രാജ്യത്ത് 12 വയസ്സിന് മീതെയുള്ള 87.5 ശതമാനം ആളുകളും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ട്. രാജ്യത്ത് മൊത്തം 3951518 ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഊര്‍ജ്ജിതമായി മുന്നോട്ട് പോവുകയാണ്. അര്‍ഹരായ ആര്‍ക്കെങ്കിലും ഇത് വരെ വാക്‌സിസിനേഷന്‍ ലഭിച്ചിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.