Breaking News

ഖത്തറില്‍ ഇന്ന് കോവിഡ് രോഗികള്‍ 300ന് മുകളില്‍; സാമൂഹ്യവ്യാപനത്തിലൂടെ 198 പേര്‍ക്കും യാത്രക്കാരില്‍ 108 പേര്‍ക്കും

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറില്‍ ഇന്ന് കോവിഡ് രോഗികള്‍ 300ന് മുകളില്‍. സാമൂഹ്യവ്യാപനത്തിലൂടെ 198 പേര്‍ക്കും യാത്രക്കാരില്‍ 108 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 27603 പരിശോധനകളിലാണിത്.

241 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2817 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 90 ആയി. പുതുതായി ഒരാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 21 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.