Breaking News

ഖത്തറില്‍ ഇന്ന് 101 യാത്രക്കാര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ച് വന്ന 101 യാത്രക്കാരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26039 പേരില്‍ നടന്ന പരിശോധനയില്‍ സ്ഥിരീകരിച്ചു.
സാമൂഹ്യ വ്യാപനത്തിലൂടെ 116 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

211 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2875 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 72 ആയി. പുതുതായി രണ്ടാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.