Breaking News

ഖത്തറില്‍ ഇന്ന് രോഗികളേക്കാള്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറില്‍ ഇന്ന് രോഗികളേക്കാള്‍ രോഗമുക്തര്‍. 28600 പേരില്‍ നടന്ന പരിശോധനയില്‍ 216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സാമൂഹ്യ വ്യാപനത്തിലൂടെ 158 പേര്‍ക്കും യാത്രക്കാരിലൂടെ 58 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

227 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2864 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 67 ആയി. പുതുതായി ഒരാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 21 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.