Breaking News

ഖത്തറില്‍ ഇന്ന് കോവിഡ് 233 = 233; ഖത്തറില്‍ ഇന്ന് രോഗികളും രോഗമുക്തരും സമാ സമം

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഖത്തറില്‍ ഇന്ന് രോഗികളും രോഗമുക്തരും സമാ സമം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26121 പേരില്‍ നടന്ന പരിശോധനയില്‍ 233 രോഗികള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 233 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്.

സാമൂഹ്യ വ്യാപനത്തിലൂടെ 157 പേര്‍ക്കും യാത്രക്കാരിലൂടെ 76 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2864 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 73 ആയി. പുതുതായി നാലാളെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 20 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.