Breaking News

ഖത്തറില്‍ സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ നൂറില്‍ താഴെയെത്തി , ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിന് ഇന്നും ആശ്വാസ ദിനമാണ് . സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ നൂറില്‍ താഴെയെത്തി , ഇന്നും രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26559 പരിശോധനകളില്‍ 58 യാത്രക്കാര്‍ക്കടക്കം 157 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 99 ആയി കുറഞ്ഞത് ഏറെ ആശ്വാസം പകരുന്നതാണ് .
281 രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2386 ആയി കുറഞ്ഞു.

ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. രാജ്യത്ത് മൊത്തം 602 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 86 ആയി. പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 24 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.