Breaking News

ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇന്നു മുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇന്നുമുതല്‍ നല്‍കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ദോശീയ വാക്‌സിനേഷന്‍ കാമ്പയിനിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്് .

രണ്ടാം ഡോസ് വാക്‌സിനെടുത്ത് എട്ട് മാസമെങ്കിലും കഴിഞ്ഞ 65 ന് മീതെ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരേയുമാണ് ബൂസ്റ്റര്‍ ഡോസിന് ആദ്യ ഘട്ടത്തില്‍ പരിഗണിക്കുന്നത്. ക്രമേണ എല്ലാവര്‍ക്കും മൂന്നാമത് ഡോസ് വാക്‌സിന്‍ ലഭ്യമാക്കും.

മൂന്നാം ഡോസ് വാക്‌സിനെടുത്ത വിവരം ഇഹ് തിറാസ് ആപ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില്‍ ഫ്‌ളൂ വാക്‌സിനേഷനും ആരംഭിച്ചതിനാല്‍ കോവിഡ് ബൂസ്റ്റര്‍ ഡോസിനെത്തുന്നവര്‍ക്ക് രണ്ട് വാക്‌സിനുകളും ഒരുമിച്ചെടുക്കുന്നതിനും സൗകര്യമൊരുക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.