Breaking News

മെസ്സിയും, നെയ്മറും, എംബാപ്പെയും ജനുവരിയില്‍ പിഎസ്ജി ടീമിനൊപ്പം ഖത്തറില്‍ പരിശീലനം നടത്തും

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : മെസ്സിയും, നെയ്മറും, എംബാപ്പെയും ജനുവരിയില്‍ പിഎസ്ജി ടീമിനൊപ്പം ഖത്തറില്‍ പരിശീലനം നടത്തും. 2019ന് ശേഷം ആദ്യമായി പാരിസ് സെന്റ് ജര്‍മൈന്‍  ഖത്തറിലെത്തുന്നത്‌. ജനുവരി 16 മുതല്‍ 20 വരെയാണ് പര്യടനം. പാരിസ് സെന്റ് ജര്‍മൈന്റെ ഫസ്റ്റ് ടീം പ്ലയേഴ്‌സായ എല്ലാവരും തന്നെ ഫ്രാന്‍സില്‍ നടക്കുന്ന 21ാമത് ലീഗ് മാച്ചിന് ശേഷമാണ് വരിക.  ദോഹയില്‍ ആസ്പയര്‍ സോണില്‍ വെച്ചാണ് ട്രെയിനിംഗ് നടക്കുക. രാജ്യത്തെ ആ സമയത്തെ നല്ല കാലാവസ്ഥയും ടീമിന് ഗുണകരമാവും.