Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 239 പേര്‍ പിടിയില്‍

അഫ്‌സല്‍ കിളയില്‍ :-

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 239 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 236 പേര്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാത്തതിനും ഒരാളെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനും, രണ്ടാളുകളെ മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.