Breaking News

ഖത്തറില്‍ ഇന്ന് 107 കോവിഡ് രോഗികള്‍, 97 രോഗമുക്തര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23439 പരിശോധനകളില്‍ 34 യാത്രക്കാരും 73 കമ്മ്യൂണിറ്റി കേസുകളുമടക്കം മൊത്തം 107 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 63 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ടാളെയാണ് തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 18 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.