Breaking News

ദുബൈ എക്‌സ്‌പോ 2020 ല്‍ ഖത്തര്‍ പങ്കെടുക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന സുപ്രധാന മുദ്രാവാക്യവുമായി ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ദുബൈ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന ദുബൈ എക്‌സ്‌പോ 2020 ല്‍ ഖത്തര്‍ പങ്കെടുക്കും

ദുബൈ എക്‌സ്‌പോ 2020 ലെ ഖത്തറിന്റെ പവലിയന്‍ ‘ഖത്തര്‍: ദി ഫ്യൂച്ചര്‍ ഈസ് നൗ’ എന്ന പ്രമേയത്തിലാണ് സജ്ജീകരിക്കുന്നത്. കോവിഡ് -19 ഉള്‍പ്പെടെയുള്ള വിവിധ വെല്ലുവിളികളെയും ആഗോള മാറ്റങ്ങളെയും നേരിടുന്നതിലും വിജയിക്കുന്നതിലും ഉള്ള കാഴ്ചപ്പാടും വിജയകരമായ അനുഭവങ്ങളും കണക്കിലെടുത്ത് ഖത്തറിന്റെ മുന്‍നിര സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന പ്രമേയമാണിത്.
ഭാവിയിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്ന വിധത്തില്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ നവീകരണത്തിന് നേതൃത്വം നല്‍കാനും ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ അവതരിപ്പിക്കുവാനും അഭിമാനകരമായ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ മേഖലകള്‍ ഊഷ്മളമാക്കുവാനാവാശ്യമായ കലാപരവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നതിലൂടെയും സാധിക്കുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.