Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 201 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 201 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് 193 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 7 പേരെയും, മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ഇന്നലെ പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.