Breaking News

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നു, ജനജീവിതം സാധാരണ നിലയിലേക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് നിയന്ത്രണവിധേയമാവുകയും രാജ്യം അതിവേഗം സാധാരരണ നിലയിലേക്ക് നീങ്ങുകയും ചെയ്യയുമ്പോള്‍
ഖത്തറില്‍ അവസാന ഘട്ട കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകാരം നല്‍കിയ ഖത്തര്‍ കാബിനറ്റ് തീരുമാനം സമൂഹത്തില്‍ വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്. തൊഴിലിടങ്ങളും വാണിജ്യ വ്യാപാര കേന്ദ്രങ്ങളും നൂറ് ശതമാനം ശേഷിയില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നതും തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാവില്ല എന്നതും ഏറെ ആശ്വാസം പകരുന്നതാണ് . ഒക്ടോബര്‍ 3 ഞായറാഴ്ച മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.

ജൂലൈ അവസാനത്തോടെ തന്നെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ നാലാം ഘട്ടം നടപ്പാക്കാനാണ് ദുരന്തനിവാരണ സമിതി പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ട് മാസം കഴിഞ്ഞാണ് തീരുമാനം നടപ്പാക്കുന്നത്.

പള്ളികളില്‍ അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്ക് നിലവിലുളള രണ്ട് മീറ്റര്‍ സാമൂഹിക അകലം ഒഴിവാക്കും. പള്ളികളോട് ചേര്‍ന്നുള്ള ടോയ്‌ലെറ്റുകളും അംഗ ശുദ്ധി വരുത്തുന്നതിനുള്ള കേന്ദ്രങ്ങളും തുറക്കും.

ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയുള്ളവര്‍ക്കേ പ്രവേശനം അനുവദിക്കുകയുള്ളൂ. നമസ്‌കാരത്തിന് വരുന്നവര്‍ സ്വന്തമായി മുസ്വല്ലകള്‍ കൊണ്ടുവരണമെന്നതും പള്ളിക്കകത്ത് മാസ്‌ക് ധരിക്കണമെന്നതും തുടരും.

Related Articles

Back to top button
error: Content is protected !!