ഖത്തറില്‍ 3 വയസുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് 85 രോഗികള്‍, 91 രോഗ മുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ 3 വയസുള്ള കുട്ടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 606 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 26554 പരിശോധനകളില്‍ 47 യാത്രക്കാര്‍ക്കടക്കം 85 പേര്‍ക്ക് മാത്രമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 38 പേര്‍ക്കാണ് സാമൂഹ്യ വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.
91 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1275 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 63 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ഇന്ന് പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടില്ല. 15 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.
