Breaking News

ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില കൂടും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നാളെ മുതല്‍ ഡീസല്‍ വില കൂടും . ലിറ്ററിന് 10 ദിര്‍ഹമാണ് വര്‍ദ്ധിക്കുക. നാളെ മുതല്‍ ഡീസല്‍ വില ലിറ്ററിന് 1.95 റിയാല്‍ ആയിരിക്കുമെന്ന് ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു.

സൂപ്പര്‍, പ്രീമിയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ട് റിയാല്‍ ആയും സൂപ്പര്‍ പെട്രോളിന് 2.05 റിയാല്‍ ആയും തുടരും.

2016 ലാണ് ഖത്തറില്‍ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലനിലവാരമനുസരിച്ച് പെട്രോള്‍ , ഡീസല്‍ വിലകള്‍ നിശ്ചയിക്കുവാന്‍ തുടങ്ങിയത്. 2017 സെപ്റ്റംബര്‍ മുതല്‍ ഖത്തര്‍ പെട്രോളിയമാണ് ഖത്തറില്‍ ഇന്ധന വില നിശ്ചയിക്കുന്നത്.