Breaking News

ഖത്തറില്‍ ഇന്ന് 72 കോവിഡ് രോഗികള്‍, 67 രോഗമുക്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 23490 പരിശോധനയില്‍ 27 യാത്രക്കാര്‍ക്കടക്കം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 45 ആണ്.

ഇന്ന് 67 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. . ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികള്‍ 1027 ആയി.
രാജ്യത്തെ മൊത്തം കോവിഡ് മരണം 607 ആണ്.

4 പേരാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിക്കപ്പെട്ടത്. മൊത്തം 39 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. അതില്‍ 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Related Articles

Back to top button
error: Content is protected !!