Breaking News

ഫ്രന്റ്‌സ് ഓഫ് തിരുവല്ല സ്ഥാപകാംഗം പി.വി. അബ്രഹാം അന്തരിച്ചു

സ്വന്തം ലേഖകന്‍

ദോഹ. ഖത്തറിലെ തിരുവല്ല നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്‌സ് ഓഫ് തിരുവല്ല സ്ഥാപകാംഗവും ഖത്തര്‍ ഏവിയേഷനിലെ മുന്‍ ജീവനക്കാരനുമായ പി.വി. അബ്രഹാം അന്തരിച്ചു. 61 വയസ്സായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ കിഡ്‌നി സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.


ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബ്‌ളസിയാണ് ഭാര്യ. അബിന്‍, ജിബിന്‍ മക്കളാണ് .
സംസ്‌കാരം നാളെ ഉച്ചക്ക് 2 മണിക്ക് കിഴക്കന്‍ മുത്തൂര്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.

ഫോട്ട സ്ഥാപകാംഗം അബ്രഹാമിന്റെ നിര്യാണത്തില്‍ ഫോട്ട അനുശോചിച്ചു.