Breaking News

ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ കുറേ ദിവസങ്ങളായി ഖത്തറില്‍ ഖത്തറില്‍ ഇന്നും രോഗമുക്തരേക്കാള്‍കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകരേയും പൊതുജനങ്ങളേയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്. വാക്‌സിനേഷന്‍രംഗത്ത് രാജ്യം ബഹുദൂരം മുന്നോട്ടുപോവുകയും സാമൂഹ്യ പ്രതിരോധാവസ്ഥയിലെത്തുകയും ചെയ്തിട്ടും രോഗമുക്തരേക്കാള്‍രോഗികള്‍ എന്നത് ആശ്വാസകരമായ വാര്‍ത്തയല്ല.

കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 17767 പരിശോധനയില്‍ 25 യാത്രക്കാര്‍ക്കടക്കം 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിലൂടെയുള്ള കേസുകള്‍ 99 ആണ് .

ഇന്ന് 87 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം കോവിഡ് രോഗികള്‍ 1397 ആയി ഉയര്‍ന്നിട്ടുണ്ട്.

8 പേരാണ് ഇന്ന് ആശുപത്രിയില്‍ പുതുതായി പ്രവേശിക്കപ്പെട്ടത്. മൊത്തം 67 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇന്ന് പുതുതായി ആരും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടില്ല. 9 പേരാണ് ഈ വിഭാഗത്തില്‍ ഇപ്പോള്‍ ചികില്‍സയിലുള്ളത്.