Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഖത്തറില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്. രോഗമുക്തരേക്കാള്‍ കൂടുതല്‍ രോഗികള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് കഴിഞ്ഞ രണ്ടാഴ്ചയോളമായി ഖത്തറില്‍ സംഭവിക്കുന്നത്. ഇത് അതിഗുരുതരമായ സ്ഥിതി വിശേഷമാണ്. ഈ സ്ഥിതി വിശേഷത്തെ അതിജീവിക്കുവാന്‍ അതീവജാഗ്രതയോടെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.