Breaking News

ഖത്തറിനിന്ന് ആശ്വാസ ദിനം, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദോഹ : ഖത്തറിനിന്ന് ആശ്വാസദിനമാണ്. ഏറെ നാളുകള്‍ക്ക് ശേഷം രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന
18889 പരിശോധനകളില്‍ 19 യാത്രക്കാര്‍ക്കടക്കം 137 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 142 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1637 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 7 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 84 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. മൊത്തം 11 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലുളളത്.