ഖത്തറില്‍ കോവിഡ് രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു, മൊത്തം രോഗികള്‍ 1876 ആയി കുറഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തറിന് ആശ്വാസം. കോവിഡ് രോഗമുക്തര്‍ ഗണ്യമായി വര്‍ദ്ധിച്ചു, മൊത്തം രോഗികള്‍ 1876 ആയി കുറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21478 പരിശോധനകളില്‍ 20 യാത്രക്കാര്‍ക്കടക്കം 147 പേര്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 120 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
176 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂവെന്നത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1876 ആയി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 18 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരാളെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 86 പേര്‍ ആശുപത്രിയിലും 11 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്
