Breaking News

ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം അപ്രത്യക്ഷമാകും. ഡോ. യൂസുഫ് അല്‍ മസ് ലമാനി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ച് 6 മാസം കഴിയുന്നതോടെ പ്രതിരോധ ശേഷി കുറയുമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പഠനങ്ങളൊക്കെ സൂചിപ്പിക്കുന്നതെന്നും വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവരൊക്കെ ബൂസ്റ്റര്‍ ഡോസ് എടുക്കന്നതാണ് ഉത്തമമെന്നും ഹമദ് ജനറല്‍ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു. ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷം ഇഹ് തിറാസിലെ ഗോള്‍ഡന്‍ ഫ്രെയിം അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടിവിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പല രാജ്യങ്ങളും കോവിഡ് മഹാമാരിയുടെ നാലാം തരംഗത്തിലേക്ക് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിനേഷനിലൂടെ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഖത്തര്‍ ട്രാവല്‍ ആന്‍ഡ് റിട്ടേണ്‍ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഏത് സമയത്തും നയത്തില്‍ മാറ്റം സംഭവിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ മാറ്റം വരുത്തുന്നത് മുന്‍കൂട്ടി അറിയിച്ചായിരിക്കും.
‘ടെസ്റ്റും ക്വാറന്റൈന്‍ ആവശ്യകതകളും എടുത്തുകളയുന്നത് ഖത്തറില്‍ രോഗം കൂടുതല്‍ പടരുന്നതിന് കാരണമായേക്കാം, കൂടാതെ ഏതെങ്കിലും പുതിയ വേരിയന്റ് രാജ്യത്ത് പ്രവേശിക്കാനുള്ള സാധ്യതയും ഗണ്യമായി വര്‍ദ്ധിപ്പിക്കും. അതിനാല്‍ തല്‍ക്കാലം അവ മാറ്റുവാന്‍ നിര്‍വാഹമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!