Breaking News

ഖത്തറില്‍ അറബ് കപ്പ് ആവേശം അലയടിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. അറബ് ലോകത്തെ കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് 21 ന് വിസിലുയരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഖത്തറില്‍ അറബ് കപ്പ് ആവേശം അലയടിക്കുകയാണ് . എയര്‍പോര്‍ട്ട് റോഡിലും കോര്‍ണിഷിലുമൊക്കെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ പാറിക്കളിക്കുമ്പോള്‍ നിത്യവും നിരവധിയാളുകളാണ് കളികാണുവാനായി ദോഹയിലെത്തുന്നത്.

ഫിഫ അറബ് കപ്പ് ട്രോഫി ദോഹയിലെത്തിയതോടെ കളിയാവേശം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. കമ്മ്യൂണിറ്റി സ്‌ക്കൂളുകളിലും കായിക കേന്ദ്രങ്ങളിലുമൊക്കെ ട്രോഫി പ്രദര്‍ശനത്തിന് വെച്ച് കൂടുതല്‍ ആവേശം സൃഷ്ടിക്കാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ , അല്‍ യര്‍മൂക് ബോയ്‌സ് സ്‌ക്കൂള്‍, ആസ്പയര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ട്രോഫി പര്യടനത്തിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അറബ് ലോകത്തെ 16 ടീമുകളില്‍ നിന്നായി 368 കളിക്കാര്‍ പങ്കെടുക്കുന്ന ഫിഫ അറബ് കപ്പ് 2021 നവംബര്‍ 30 നാണ് ആരംഭിക്കുക

Related Articles

Back to top button
error: Content is protected !!