Breaking News

ഖത്തറില്‍ ഇന്നും രോഗ മുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്നും രോഗ മുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 20897 പരിശോധനകളില്‍ 24 യാത്രക്കാരടക്കം 164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 140 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
107 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2210 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 75 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ ആരേയും പ്രവേശിപ്പിച്തചചില്ല . മൊത്തം 10 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.