Breaking News

ഫിഫ അറബ് കപ്പ് സെമി മത്സരങ്ങള്‍ക്കുള്ള ടീമുകള്‍ തീരുമാനമായി

റഷാദ് മുബാറക്

ദോഹ. ഫിഫ അറബ് കപ്പ് 2021 സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടീമുകള്‍ തീരുമാനമായി. ഇന്നലെ നടന്ന ആവേശകരമായ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞതോടു കൂടിയാണ് സെമിയിലേക്കുള്ള ടീമുകള്‍ ഉറപ്പായത്.

ഡിസംബര്‍ 15 നു നടക്കുന്ന സെമിയില്‍ രാത്രി 6 മണിക്ക് ഈജിപ്തും ടുണീഷ്യയും സ്റ്റേഡിയം 974 -ല്‍ ഏറ്റുമുട്ടും. അന്ന് തന്നെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ രാത്രി 10 മണിക്ക് ആതിഥേയരായ ഖത്തറും അള്‍ജീരിയയും തുമാമ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഈ രണ്ടു മത്സരങ്ങളില്‍ വിജയക്കുന്നവരാണ് ഡിസംബര്‍ 18 നു അല്‍ ബൈത് സ്റ്റേഡിയത്തില്‍ അറബ് കപ്പില്‍ മുത്തമിടാന്‍ മല്‍സരിക്കുക

ഇന്നലെ ഈജിപ്ത് ജോര്‍ദ്ദാനെയും അള്‍ജീരിയ മൊറോക്കോയെയും തോല്‍പിച്ചാണ് സെമിയില്‍ ഇടം പിടിച്ചത്. ഈജിപ്ത് ജോര്‍ദാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ അള്‍ജീരിയ മൊറോക്കോയെ പെനാല്‍റ്റി ഷൂടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ഖത്തറും ടുണീഷ്യയും നേരത്തെ തന്നെ സെമിയില്‍ ഇടം പിടിച്ചിരുന്നു.