Breaking News

ഫിഫ അറബ് കപ്പ് 2021 സെമി ഫൈനലുകള്‍ ഇന്ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്ന ഫിഫ അറബ് കപ്പ് 2021 ന്റെ സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ടുണീഷ്യയും ഈജിപ്തും തമ്മിലാണ് ആദ്യ സെമി ഫൈനല്‍ മല്‍സരം. 974 സ്റ്റേഡിയത്തില്‍ വൈകുന്നേരം 6 മണിക്കാണ് മല്‍സരം.

ആതിഥേയരായ ഖത്തറും അള്‍ജീരിയയും തമ്മിലുള്ള പോരാട്ടം രാത്രി 10 മണിക്ക് തുമാമ സ്‌റ്റേഡിയത്തിലാണ് നടക്കുക.

പ്രഥമ ഫിഫ അറബ് കപ്പിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്ന സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വീറും വാശിയുമേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള കനത്ത പോരാട്ടമാകും ഇന്ന് നടക്കുകയെന്നും വിലയിരുത്തപ്പെടുന്നു.

കളിയാരാധകര്‍ നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്തണമെന്നും റോഡിലെ തിരക്കൈാഴിവാക്കുവാന്‍ പരമാവധി പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു.

രണ്ട് സ്റ്റേഡിയവും കളി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ്് തുറക്കും. ദോഹ മെട്രോയും ബസ് സര്‍വീസും പ്രയോജനപ്പെടുത്തിയാല്‍ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.