Breaking News

ഫിഫ അറബ് കപ്പ് മൂന്നാം സ്ഥാനം ഖത്തറിന് തന്നെ

റഷാദ് മുബാറക്

ദോഹ. ഫിഫ അറബ് കപ്പ് 2021 ന്റെ ലൂസേര്‍സ് ഫൈനലില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഈജിപ്തിനെ തോല്‍പിച്ച് ആതിഥേയരായ ഖത്തര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഇന്ന് ഉച്ചക്ക് ഒരു മണിക്ക് റാസ് അബൂഅബൂദിലെ 974 സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തിലാണ് ഖത്തര്‍ ശക്തരായ ഈജിപ്തിനെ തളച്ചത്. തുടക്കം മുതലേ ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ നിശ്ചിത സമയം കഴിഞ്ഞപ്പോഴും ആര്‍ക്കും ഗോള്‍ വലയം കുലുക്കാനായില്ല.

കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും ആരും ഗോളടിക്കാതെ സമ നില തുടര്‍ന്നു. അവസാനം പെനാല്‍ട്ടി ഷൂ
ട്ടൗട്ടില്‍ ഖത്തറിന്റെ ഗോളി മിശാല്‍ ബര്‍ശിം പന്ത് തടുത്തിട്ടതോടെ 5- 4 ന് ഖത്തറിന് ജയം സ്വന്തമാക്കുകയായിരുന്നു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയടക്കം നിരവധി പ്രമുഖരാണ് കളികാണാനെത്തിയത്. ദേശീയ ദിനമാഘോഷിക്കുന്ന ഖത്തറിനുള്ള സമ്മാനമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്