Archived Articles

ഖത്തറില്‍ വരും ദിവസങ്ങളില്‍ തണുപ്പുകൂടാന്‍ സാധ്യത

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശുന്നതിനാല്‍ ഖത്തറില്‍ വരും ദിവസങ്ങളില്‍ തണുപ്പുകൂടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ താപനില ഇന്ന് 19 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. അതേസമയം പ്രകടമായ താപനില (വായുവിന്റെ താപനില, ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗത എന്നിവയുടെ സംയോജിത ഫലങ്ങളാല്‍ മനുഷ്യര്‍ക്ക് അനുഭവപ്പെടുന്ന താപനില അതിലെ എത്രയോ കുറവായിരിക്കും. അല്‍ ഷെഹൈമിയയില്‍ അന്തരീക്ഷ താപനില ഇപ്പോള്‍ 12 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുന്നു.

രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ തുടരുകയാണെന്നും വടക്കന്‍ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.