Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറോടടുക്കുന്നു, ആശുപത്രി കേസുകളില്‍ ഗണ്യമായ വര്‍ദ്ധന, ഒരു മരണവും

ഡോ.അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ ഗുരുതരമാകുന്നതായി റിപ്പോര്‍ട്ട് . പ്രതിദിന കോവിഡ് കേസുകള്‍ മുന്നൂറോടടുക്കുന്നു, ആശുപത്രി കേസുകളില്‍ ഗണ്യമായ വര്‍ദ്ധന, ഒരു മരണവും

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 23682 പരിശോധനകളില്‍ 89 യാത്രക്കര്‍ക്കടക്കം 296 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 207 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. യാത്രക്കാരിലും സാമൂഹ്യ വ്യാപനത്തിലും കോവിഡ് കൂടുന്നുവെന്നത് ഏറെ ഗൗരവമുളള വിഷയമാണ് .

133 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തൂള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2729 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 65 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 615 ആയി .

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 24 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 150 പേര്‍ ആശുപത്രിയിലും 17 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!