Breaking News

ഖത്തറിലെ 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പി.സി.ആര്‍ പരിശോധന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ക്ക് ഖത്തറിലെ വിവിധ ഭാഗങ്ങളിലുള്ള 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ പി.സി.ആര്‍ പരിശോധന സൗകര്യമുണ്ടെന്നും , ലക്ഷണങ്ങളുള്ളവര്‍ ഈ ആരോഗ്യ കേന്ദ്രങ്ങളിലൊന്നില്‍ നേരിട്ട് പരിശോധനക്കായി പോകണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.


കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പി.സി. ആര്‍. ഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടകലരരുത്.

1. അല്‍ വക്ര
2. അല്‍ തുമാമ
3. ഓള്‍ഡ് എയര്‍പോര്ട്ട്
4. വെസ്റ്റ് ബേ
5. അബൂബക്കര്‍ സിദ്ദീഖ്
6. മിസൈമീര്‍
7. അല്‍ വാബ്
8. അല്‍ റയ്യാന്‍
9. അല്‍ വജ്ബ
10. ഉമ്മു സലാല്‍
11. ഗ്രാഫത് അല്‍ റയാന്‍
12. ഖത്തര്‍ യൂണിവേഴ്‌സിറ്റി
13. ലീബൈബ്
14. അല്‍ ഖോര്‍ എന്നീ 14 ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസവും വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ പരിശോധന സൗകര്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

യാത്രാ ആവശ്യങ്ങള്‍ക്കുള്ള പി.സി. ആര്‍ ടെസ്റ്റുകള്‍ക്ക് ഓരോ ടെസ്റ്റിനും 160 റിയാല്‍ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.